Sports
റിയാദ്: 2026 കലണ്ടർ വർഷത്തിൽ ജയം നേടാൻ സാധിക്കാതെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ്സി.
ഈ വർഷം കളിച്ച മൂന്നു മത്സരങ്ങളിലും അൽ നസർ തോൽവി വഴങ്ങി. സൗദി പ്രൊ ലീഗിൽ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ അൽ നസർ 1-3ന് അൽ ഹിലാൽ എഫ്സിയോട് പരാജയപ്പെട്ടു.
അൽ നസർ നിലവിൽ 14 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
Sports
റിയാദ്: 2026 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ്സി.
സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ ഈ വര്‍ഷം കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും അല്‍ നസര്‍ വീണു.
അല്‍ ഖാദിഷിയ എഫ്സി 2-1ന് അല്‍ നസറിനെ കീഴടക്കി. 81-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ അൽ നസറിന്റെ ആശ്വാസ ഗോള്‍ നേടി.
Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടി റിക്കാര്‍ഡിനൊപ്പം കിലിയന്‍ എംബപ്പെ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന സിആര്‍7ന്റെ റിക്കാര്‍ഡിനൊപ്പം എംബപ്പെ എത്തി.
ലാ ലിഗ ഫുട്ബോളില്‍ സെവിയ്യയ്ക്ക് എതിരായ ഹോം മത്സരത്തില്‍ 86-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളാക്കിയാണ് ഫ്രഞ്ച് സൂപ്പര്‍ താരം പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ഒപ്പമെത്തിയത്. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-0ന്റെ ജയം സ്വന്തമാക്കി. 38-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗമിന്റെ ഗോളിലൂടെ റയല്‍ മാഡ്രിഡ് ലീഡ് നേടിയിരുന്നു. 68-ാം മിനിറ്റില്‍ മാര്‍കസ് ഡൊ നാസിമെന്റോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ സെവിയ്യയുടെ അംഗബലം 10ലേക്കു ചുരുങ്ങി.
59 ഗോള്‍; സ്യൂ...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളാഘോഷമായ ‘സ്യൂ’ നടത്തിയാണ് അദ്ദേഹത്തിന്റെ റയല്‍ മാഡ്രിഡ് റിക്കാര്ഡിനൊപ്പമെത്തിയത് കിലിയന്‍ എംബപ്പെ ആഘോഷിച്ചത്. ലോക ഫുട്ബോളിലെ ഗോട്ടായി (ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം) ഹൃദയത്തില്‍ സൂക്ഷിക്കുന്ന, തന്റെ ആരാധ്യതാരമായ റൊണാള്‍ഡോയുടെ റിക്കാര്ഡിനൊപ്പമെത്തിയതില് അതിയായ സന്തോഷവും കിലിയന്‍ എംബപ്പെ പങ്കുവച്ചു.
റയല്‍ മാഡ്രിഡിന്റെ ഇതിഹാസവും ലോകത്തിനു മുന്നിലെ റോള്‍ മോഡലുമായ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്താനായത് അതുല്യനേട്ടമാണെന്ന് എംബപ്പെ പറഞ്ഞു. സ്യൂ ആഘോഷം റൊണാള്‍ഡോയ്ക്കായി സമര്‍പ്പിക്കുന്നതായും ഫ്രഞ്ച് താരം വ്യക്തമാക്കി.
2025 കലണ്ടര്‍വര്‍ഷത്തില്‍ റയല്‍ മാഡ്രിഡിനായി 59 ഗോളുകള്‍ എംബപ്പെ നേടി; 2013 കലണ്ടര്‍ വര്‍ഷത്തില്‍ 59 ഗോളുമായി റൊണാള്‍ഡോ കുറിച്ച റിക്കാര്‍ഡിനൊപ്പം. ഈ വര്‍ഷം റയലിന്റെ അവസാന മത്സരമായിരുന്നു സെവിയ്യയ്ക്ക് എതിരേ സാന്റിയാഗോ ബര്‍ണബ്യൂവില്‍ നടന്നത്. ലാ ലിഗ 2025-26 സീസണില്‍ 17 മത്സരങ്ങളില്‍നിന്ന് 18 ഗോള്‍ എംബപ്പെ നേടിക്കഴിഞ്ഞു.
ഹാപ്പി ബെര്‍ത്ത് ഡേ
27-ാം ജന്മദിനത്തിലാണ് എംബപ്പെ റൊണാള്‍ഡോയുടെ മാഡ്രിഡ് ഗോള്‍ റിക്കാര്‍ഡിനൊപ്പം എത്തിയതെന്നതും ശ്രദ്ധേയം. 1998 ഡിസംബര്‍ 20നാണ് എംബപ്പെയുടെ ജനനം. 2025-26 സീസണില്‍ വിവിധ കോമ്പറ്റീഷനുകളില്നിന്നായി 29 ഗോള്‍ എംബപ്പെയ്ക്കുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍നിന്ന് 2024 ജൂലൈയിലാണ് എംബപ്പെ റയല്‍ മാഡ്രിഡില്‍ എത്തിയത്. റയലിന്റെ ജഴ്സിയില്‍ ഇതുവരെ 83 മത്സരങ്ങളില്‍നിന്ന് 73 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ലാ ലിഗയില്‍ 18 മത്സരങ്ങളില്‍നിന്ന് 42 പോയിന്റുമായി റയല്‍ രണ്ടാമതാണ്. 17 മത്സരങ്ങളില്‍ 43 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്.
Sports
ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന സൂചന നല്കി പോര്‍ച്ചുഗലിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം ലോകകപ്പില്‍ പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്.
ഇതിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് പോച്ചുഗീസ് ഇതിഹാസം. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവയും കിരീടത്തിലേക്ക് എത്തില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞ ദിവസം ലിയോണല്‍ മെസിയുമായി സ്വയം താരതമ്യം ചെയ്തിരുന്നു ക്രിസ്റ്റിയാനോ. മെസിയേക്കാള്‍ മികച്ചവന്‍ താന്‍ തന്നെയാണെന്ന് പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ അവകാശപ്പെട്ടിരുന്നു.
Sports
റിയാദ്: കിംഗ്സ് കപ്പിൽ നിന്നും പുറത്തായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ. കിംഗ്സ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അൽ ഇത്തിഹാദിനോട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടാണ് അൽ നസ്ർ കിംഗ്സ് കപ്പിൽ നിന്നും പുറത്തായത്. ഇതോടെ കിരീട സ്വപ്നം യാഥാർഥ്യമാക്കാൻ റൊണാൾഡോയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
മത്സരത്തിലെ മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. കരീം ബെൻസെമ, ഹുസെം എഡിൻ എന്നിവർ ഇത്തിഹാദിനായി ഗോൾ നേടി.
എയ്ഞ്ചലോ ഗബ്രിയേൽ ആണ് അൽ നസ്റിന്റെ ഏക ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, ജോവോ ഫെലിക്സ്, കിംഗ്സ്ലി കോമാൻ എന്നിവർ ഉൾപ്പെട്ട അൽ-നസ്റിന്റെ ശക്തമായ ആക്രമണത്തിന് ഇത്തിഹാദിന്റെ പ്രതിരോധകോട്ട മറികടന്ന് സമനില ഗോൾ നേടാൻ കഴിഞ്ഞില്ല.
Sports
ആല്‍ബെര്‍ട്ട (കാനഡ): ജി7 ഉച്ചകോടിക്കിടെ തരംഗമായത് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരത്തിന്റെ പോര്‍ച്ചുഗല്‍ ജഴ്സി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ സമ്മാനിച്ചു. റൊണാള്‍ഡോ ഒപ്പിച്ച പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജഴ്സിയാണ് കോസ്റ്റ, ട്രംപിനു സമ്മാനിച്ചത്. പോര്‍ച്ചുഗലുകാരനായ അന്റോണിയോ കോസ്റ്റ 2024 ഡിസംബര്‍ മുതല്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റാണ്. പോര്‍ച്ചുഗലിന്റെ 118-ാമത് പ്രധാനമന്ത്രിയുമായിരുന്നു അന്റോണിയോ കോസ്റ്റ.
' പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു' എന്ന ജഴ്സിയിലെ കുറിപ്പും കോസ്റ്റ വായിച്ചുകേള്‍പ്പിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു, സമാധാനത്തിനായി കളിക്കുന്നു എന്ന് ജഴ്സി വാങ്ങിക്കൊണ്ട് ട്രംപും മറുപടി നല്കി.
ലോകത്തിലെ മികച്ച ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം അഞ്ച് തവണ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ക്ലബ്, രാജ്യാന്തര വേദിയിലെ എക്കാലത്തെയും ടോപ് സ്കോറര്‍. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടിയാണ് 40കാരനായ സിആര്‍7 പന്ത് തട്ടുന്നത്. ഔദ്യോഗിക ക്ലബ് മത്സരങ്ങളില്‍ 800ഉം രാജ്യാന്തര തലത്തില്‍ 138ഉം ഉള്‍പ്പെടെ കരിയറില്‍ 938 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിക്കഴിഞ്ഞു.